ബ്രസീലിയ: ബ്രസീലിയിന്‍ പ്രഥമ വനിത മിഷല്‍ ബോല്‍സൊനാരോക്കും മന്ത്രി മാര്‍ക്കോസ് പോണ്ടസിനും കൊവിഡ് സ്ഥിരീകരിച്ചു. പ്രഥമ വനിതയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പലിച്ച് നിരീക്ഷണത്തിലാണെന്നും പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. പ്രസിഡന്‍റ് ജയര്‍ ബോല്‍സൊനാരോയ്‌ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കോസ് പോണ്ടസ് ട്വിറ്ററിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. പനി ഉള്‍പ്പെടെ ചെറിയ രോഗലക്ഷണങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യ വിദഗ്‌ധരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ ചികിത്സയിലാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ബ്രസീലിയന്‍ പ്രഥമ വനിതയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - ബ്രസീല്‍
പ്രഥമ വനിതയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പലിച്ച് നിരീക്ഷണത്തിലാണെന്നും പ്രസിഡന്‍റെ ഓഫീസ് അറിയിച്ചു.
ബ്രസീലിയന്‍ പ്രഥമ വനിതയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
അതേസമയം ശനിയാഴ്‌ച നടത്തിയ പരിശോധന ഫലം കൊവിഡ് നെഗറ്റീവാണെന്ന് പ്രസിഡന്‍റ് ജയര്‍ ബോല്‍സൊനാരോ പറഞ്ഞു. മന്ത്രിമാരായ മിൽട്ടൺ റിബെയ്‌റോ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ലോകത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ബ്രസീല്‍. 2.5 മില്യണ്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90,000 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.