ബ്രസീലിയ:ബ്രസീലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,000 കടന്നു. 24 മണിക്കൂറിനിടെ 630 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 31,100 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 16,207 പേര്‍ക്ക് മാത്രമായിരുന്നു രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലില്‍ കൊവിഡിന്‍റെ രണ്ടാം വരവ്; മരണസംഖ്യ ഉയരുന്നു
ഇന്നലെ മാത്രം 630 പേര്‍ മരിക്കുകയും 31,100 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുയും ചെയ്തു. കൊവിഡ് മരണസംഖ്യയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാമതാണ് ബ്രസീല്‍.
കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി രോഗവ്യാപനവും മരണസംഖ്യ ഉയരുന്നതും കണക്കിലെടുത്ത് ആരോഗ്യവിഭാഗം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. രണ്ടാം തരംഗത്തെ ജാഗ്രതയോടെ നേരിടണമെന്നും വിദഗ്‌ധര്‍ പറഞ്ഞിരുന്നു. മെയ് മാസത്തിന് ശേഷം ഇതാദ്യമായി രോഗ പകര്‍ച്ച നിരക്ക് 1.30 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗബാധിതരായ 100 പേരില്‍ നിന്ന് അടുത്ത 130 പേരിലേക്ക് രോഗവ്യാപനം ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
രാജ്യത്ത് ഇതുവരെ 6,118,708 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് കൊവിഡ് മരണസംഖ്യ ഏറ്റവുമധികം റിപ്പോട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. പട്ടികയില്‍ അമേരിക്കയാണ് ഒന്നാമത്.