കേരളം

kerala

ETV Bharat / international

അഞ്ച് ലക്ഷം കടന്ന് ബ്രസീലിലെ കൊവിഡ് മരണം - Brazilian Health Minister

ഒരു വർഷത്തിനിടെ ബ്രസീലിലെ മരണ സംഖ്യ 10 മടങ്ങ് വർധിച്ചതായാണ് കണക്കുകൾ.

ബ്രസീലിലെ കൊവിഡ് മരണം  ബ്രസീലിലെ കൊവിഡ്  ബ്രസീൽ കൊവിഡ് മരണം  ബ്രസീൽ കൊവിഡ്  ബ്രസീൽ  ബ്രസീൽ ആരോഗ്യമന്ത്രി  മാർസെലോ ക്യൂറോഗ  Brazil's covid death  Brazil's covid  covid death  Brazil
ബ്രസീലിലെ കൊവിഡ് മരണം

By

Published : Jun 20, 2021, 8:04 AM IST

ബ്രസീലിയ: ബ്രസീലിലെ കൊവിഡ് മരണം 5,00,000 കടന്നതായി ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗ. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ നൽകാനും കൊവിഡിനെ ഇല്ലാതാക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് മരണങ്ങളിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. കഴിഞ്ഞ ആറ് മാസം ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയാണ് ഇപ്പോൾ രാജ്യത്തെ കൊവിഡ് മരണ സംഖ്യ. ഇത് ജീവഹാനി വർധിച്ചുകൊണ്ടിരിക്കുന്നു എന്ന സൂചന നൽകുന്നു എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ 50,000 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു വർഷത്തിനിടെ മരണ സംഖ്യ 10 മടങ്ങ് വർധിച്ചതായാണ് കണക്കുകൾ.

Also Read:ബ്രസീലിൽ 74,042 പേർക്ക് കൂടി കൊവിഡ്

കൊവിഡ് വാക്‌സിനേഷൻ മന്ദഗതിയിൽ നടക്കുന്നതിനാൽ കടുത്ത പ്രതിരോധമാണ് സർക്കാർ നേരിടേണ്ടി വന്നത്. ലോക്ക്‌ഡൗൺ ഏർപ്പെടുത്താത്തതും കൊവിഡ് വാക്‌സിനേഷൻ ശരിയായ രീതിയിൽ നടത്താത്തതും രാജ്യത്ത് കൊവിഡ് വകഭേദങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു എന്നാണ് റിപ്പോർട്ടുകൾ.

നൂറിലധികം രാജ്യങ്ങൾ ബ്രസീലിൽ നിന്നുള്ളവരുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details