ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ബ്രസീലിൽ 541 പുതിയ കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. മൊത്തം മരണസംഖ്യ 94,000 ആയി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം 25,800 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രസീലിൽ ഇപ്പോൾ 27,33,677 കൊവിഡ് -19 കേസുകളുണ്ട്.
ബ്രസീലിൽ കൊവിഡ് മരണസംഖ്യ ഉയരുന്നു - ബ്രസീലിൽ കൊവിഡ്
കഴിഞ്ഞ ദിവസം 25,800 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രസീലിൽ ഇപ്പോൾ 27,33,677 കൊവിഡ് -19 കേസുകളുണ്ട്
കൊവിഡ്
ശനിയാഴ്ച ബ്രസീലിൽ 45,392 കൊവിഡ് കേസുകളും 1,088 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ബ്രസീലിൽ 52,383 കേസുകളും 1,200 പുതിയ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 1.8 ദശലക്ഷത്തിലധികം ആളുകൾ കൊവിഡ് മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകളുടെ പട്ടികയിൽ യുഎസും ബ്രസീലും ആദ്യ രണ്ട് സ്ഥാനത്താണ്.