ബ്രസീലിൽ 22,048 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വൈറസ് ബാധിച്ച് രാജ്യത്ത് 703 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ബ്രസീലിൽ 22,048 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ബ്രസീലിയ: ബ്രസീലിൽ 22,048 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് രാജ്യത്ത് 703 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 30,57,470 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,01,752 ആയി. 2.1 ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം ഭേദമായി.