റിയോ ഡി ജനീറിയോ: ബ്രസീലില്‍ വംശീയതയ്‌ക്കും പൊലീസ് അതിക്രമത്തിനുമെതിരെ പ്രതിഷേധം. നൂറുകണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വംശീയാധിക്ഷേപം അവസാനിപ്പിക്കണമെന്നും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയും പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയുടെ നയങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയും ജനങ്ങള്‍ പ്രതിഷേധിച്ചു. പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരുടെ അമ്മമാരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ മക്കളുടെ ചിത്രവുമായാണ് ഇവര്‍ പ്രകടനത്തിനെത്തിയത്.
ബ്രസീലില്‍ വംശീയതയ്‌ക്കും പൊലീസ് അതിക്രമത്തിനുമെതിരെ പ്രതിഷേധം - ബ്രസീല്‍
വംശീയാധിക്ഷേപം,പൊലീസ് അതിക്രമം എന്നിവ അവസാനിപ്പിക്കണമെന്നും, പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയുടെ നയങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
നീതിക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട മാര്‍കോസ് സിസൂസയുടെ മാതാവ് ബ്രൂണ മോസെ പറഞ്ഞു. മയക്കുമരുന്ന് കടത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മാര്‍കോസ് സിസൂസയെ പൊലീസ് വധിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. പൊലീസ് ഇടപെടലുകള്‍ മൂലം മരിക്കുന്നവരുടെ എണ്ണം 2019 മുതല്‍ വര്‍ധിക്കുകയാണ്. പബ്ലിക് സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്കുകള്‍ പ്രകാരം 2020ന്‍റെ ആദ്യ പാദം വരെ 606 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എട്ട് ശതമാനം കൂടുതലാണത്. 2019ലെയും 2020ലെയും മരണനിരക്ക് പരിശോധിക്കുമ്പോള്‍ 43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.