സാവോ പോളോ:കൊവിഡ് മരണനിരക്കിൽ രണ്ടാമതെത്തി ബ്രസീൽ. ബുധനാഴ്ച കൊവിഡ് മരണനിരക്ക് മൂന്ന് ലക്ഷം കടന്നതോടെയാണ് രാജ്യം മരണസംഖ്യ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തിയത്. അമേരിക്കയാണ് കൊവിഡ് മരണ നിരക്കിൽ ഒന്നാമത്.
കൊവിഡ് മരണനിരക്കിൽ രണ്ടാമതായി ബ്രസീൽ - ബ്രസീൽ മൂന്ന് ലക്ഷം കടന്നു
2,009 മരണമാണ് ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്.
കൊവിഡ് മരണനിരക്കിൽ രണ്ടാമതായി ബ്രസീൽ
ബുധനാഴ്ച 2,009 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ബ്രസീലിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 75 ദിവസത്തിനുള്ളിൽ ഒരു ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിയന്‍ ജനത കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സർക്കാരിന്‍റെ വീഴ്ചയാണിതെന്നും ആരോഗ്യ വിദഗ്ധര്‍ ആരോപിച്ചു.