ബ്രസീലിയ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 432 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണനിരക്ക് 156,903 ആയി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 26,979 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണനിരക്ക് 5,380,635 ആയി ഉയർന്നു.
ബ്രസീലിൽ 435 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു - ബ്രസീൽ കൊവിഡ് കണക്ക്
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി മരണസംഖ്യ പ്രതിദിനം 471 ആയി കുറഞ്ഞു, മെയ് 7 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ശരാശരിയാണിത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സാവോ പോളോയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. 1,089,255 കേസുകളും 38,726 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അതേസമയം റിയോ ഡി ജനീറോയിൽ 298,823 കേസുകളും 20,171 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് മരണനിരക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്തും ആകെ കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുമാണ് നിലവിൽ രാജ്യമുള്ളത്. സെപ്റ്റംബർ ആദ്യംമുതൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി മരണസംഖ്യ പ്രതിദിനം 471 ആയി കുറഞ്ഞു, മെയ് 7 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ശരാശരിയാണിത്.