ബ്രസീലിയ: ബ്രസീലിൽ 57,472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,139,148 ആയി ഉയർന്നു. 1,212 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 245,977 ആയി.
ബ്രസീലിൽ 57,472 പേർക്ക് കൂടി കൊവിഡ് - Brazil covid
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീൽ.
![ബ്രസീലിൽ 57,472 പേർക്ക് കൂടി കൊവിഡ് ബ്രസീൽ ബ്രസീൽ കൊവിഡ് കൊവിഡ് ബ്രസീലിൽ 57,472 പേർക്ക് കൂടി കൊവിഡ് സാവോ പൗളോ Brazil reports 57,472 new covid cases Brazil Brazil covid covid in Brazil](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10712081-225-10712081-1613869533078.jpg)
ബ്രസീലിൽ 57,472 പേർക്ക് കൂടി കൊവിഡ്
സാവോ പൗളോ സംസ്ഥാനത്താണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ സംസ്ഥാനത്ത് ആകെ 1,971,423 പേർക്ക് കൊവിഡ് ബാധിക്കുകയും 57,743 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീൽ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും ആണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യം കൂടിയാണ് ബ്രസീൽ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സാണ് ഒന്നാം സ്ഥാനത്ത്.