റിയോ ഡി ജനീറോ:കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ബ്രസീലിൽ കൊവിഡ് ബാധിച്ച് 572 പേർ മരിച്ചു. ഇതോടെ ബ്രസീലിലെ കൊവിഡ് മരണസംഖ്യ 101,049 ആയി ഉയർന്നു. 23,010 പുതിയ കേസുകളും കണ്ടെത്തി. രാജ്യത്തെ മൊത്തം കേസുകൾ 3,035,422 ആയി ഉയർന്നു.
ബ്രസീലിൽ കൊവിഡ് ബാധിച്ച് 572 പേർ കൂടി മരിച്ചു - ബ്രസീലിൽ കൊവിഡ്
24 മണിക്കൂറിനുള്ളില്‍ 23,010 പുതിയ കേസുകളും കണ്ടെത്തി. രാജ്യത്തെ മൊത്തം കേസുകൾ 3,035,422 ആയി ഉയർന്നു
![ബ്രസീലിൽ കൊവിഡ് ബാധിച്ച് 572 പേർ കൂടി മരിച്ചു Brazil reports 572 new COVID-19 deaths ബ്രസീലിൽ കൊവിഡ് ബാധിച്ച് 572 പേർ കൂടി മരിച്ചു ബ്രസീലിൽ കൊവിഡ് COVID-19 deaths](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8360256-706-8360256-1597022801323.jpg)
കൊവിഡ്
ലോകത്തെ കൊവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള സാവോ പോളോയിൽ 25,114 മരണങ്ങളും 6,27,126 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിയോ ഡി ജനീറോയിൽ 14,080 കൊവിഡ് മരണങ്ങളും 1,78,850 കേസുകളുമുണ്ട്. 7,954 മരണങ്ങളും 1,88,542 കേസുകളുമാണ് സിയാരയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.