കേരളം

kerala

ETV Bharat / international

ആശങ്കപ്പെടുത്തി ബ്രസീലില്‍ മരണനിരക്ക് ഉയരുന്നു - high covid death rate brazil news

ഒരു ലക്ഷം പേരില്‍ ഏകദേശം 212 പേര്‍ കൊവിഡിന് കീഴടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

covid death brazil news  brazil covid death increase news  covid cases brazil latest news  covid brazil latest news  covid-19 brazil news  ബ്രസീല്‍ കൊവിഡ് വാര്‍ത്ത  ബ്രസീല്‍ കൊവിഡ് മരണ നിരക്ക് വാര്‍ത്ത  ബ്രസീല്‍ മരണ നിരക്ക് ഉയരുന്നു വാര്‍ത്ത  high covid death rate brazil news  കൊവിഡ് വ്യാപനം ബ്രസീല്‍ വാര്‍ത്ത
ആശങ്കപ്പെടുത്തി ബ്രസീലില്‍ മരണനിരക്ക് ഉയരുന്നു

By

Published : May 22, 2021, 9:36 AM IST

റിയോ ഡി ജനീറോ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീലില്‍ മരണനിരക്ക് വീണ്ടും ഉയര്‍ന്നു. 2,215 മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ലാറ്റിനമേരിക്കന്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്‌ടമായവരുടെ എണ്ണം 446, 309 ആയി. 212.4 ആണ് രാജ്യത്തെ മരണ നിരക്ക്. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 76,855 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതുവരെ 15,970,949 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

Also read: നേപ്പാൾ പ്രസിഡന്‍റ് പാർലമെന്‍റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

പുതിയ കൊവിഡ് തരംഗത്തെ തുടര്‍ന്നാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവ് ഉണ്ടായത്. നിലവില്‍ മരണനിരക്കില്‍ ആഗോള തലത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാമതാണ് രാജ്യം. അമേരിക്കയും ഇന്ത്യയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യവും ബ്രസീലാണ്. അതേ സമയം, 61.3 ദശലക്ഷം പേരാണ് രാജ്യത്ത് വാക്‌സിനേഷന്‌ വിധേയരായത്. ഇതില്‍ 20.2 ദശലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞു.

ABOUT THE AUTHOR

...view details