കേരളം

kerala

ETV Bharat / international

ബ്രസീലിൽ സ്ഥിതി ഗുരുതരം ; 1,129 കൊവിഡ് മരണം കൂടി - അമേരിക്ക ഇന്ത്യ

കൊവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും, മരണസംഖ്യയിൽ രണ്ടാം സ്ഥാനത്തുമാണ്.

1129 more COVID-19 deaths  covid news  Covid vaccine  Brazil covid cases  Brazil new wave of covid  ബ്രസീൽ കൊവിഡ് കേസുകൾ  ബ്രസീലിൽ കൊവിഡ് വ്യാപനം  കൊവിഡ് പുതിയ തരംഗം  കൊവിഡ് വാക്സിൻ  അമേരിക്ക ഇന്ത്യ  കൊവിഡ് വാർത്തകൾ
ബ്രസീലിൽ സ്ഥിതി ഗുരുതരം; 1,129 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

By

Published : Jun 14, 2021, 9:33 AM IST

റിയോ ഡി ജനീറോ : ബ്രസീലിൽ 24 മണിക്കൂറിൽ 1,129 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 487,401 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. 37,948 പേർക്ക് കൂടി രോഗബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,412,766 ആയി.

അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൊവിഡ് മരണസംഖ്യ ബ്രസീലിലാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ശേഷം തൊട്ടുപുറകിലും.

Also read: കൊവിഡ് രോഗികൾക്ക് സ്‌പുട്‌നിക് വി വാക്‌സിൻ ഉപയോഗിക്കാൻ ബ്രസീലിൽ അനുമതി

കൊവിഡിന്‍റെ പുതിയ തരംഗമുള്ള ബ്രസീലിൽ വൻ പ്രതിസന്ധിയാണ് തുടരുന്നത്. മിക്ക ആശുപത്രികളും നിറഞ്ഞു. ഒരു ലക്ഷം ആളുകൾക്ക് 231.9 ആണ് മരണനിരക്കെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

78 ദശലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിനുകൾ രാജ്യവ്യാപകമായി നൽകിയിട്ടുണ്ട്. ഇതിൽ 23.6 ദശലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസുകളും സ്വീകരിച്ചവരാണ്.

ABOUT THE AUTHOR

...view details