ബ്രസീലിയ: ബ്രസീലിൽ പുതുതായി 50,032 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികൾ 35,82,362 ആയി. 24 മണിക്കൂറിനിടെ 892 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ഇതുവരെ 2.7 മില്യണിൽ അധികം ആളുകളാണ് കൊവിഡ് മുക്തരായത്. കഴിഞ്ഞ ദിവസം രാജ്യത്ത് 30,355 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1,054 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു. ഇതുവരെ ബ്രസീലിൽ 1,14,250 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ബ്രസീലിൽ 24 മണിക്കൂറിനിടെ 50,000 കടന്ന് കൊവിഡ് രോഗികൾ - ബ്രസീലിയ കൊവിഡ് അപ്‌ഡേറ്റ്സ്
24 മണിക്കൂറിൽ 892 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്
ബ്രസീലിൽ 24 മണിക്കൂറിൽ 50,000ത്തിലധികം കൊവിഡ് രോഗികൾ
യുഎസിന് ശേഷം കൊവിഡ് സാരമായി ബാധിക്കുന്ന രാജ്യമാണ് ബ്രസീൽ. യുഎസിൽ ഇതുവരെ 5.6 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,76,000 കൊവിഡ് മരണവും യുഎസിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.