ബ്രസീലിയ: രാജ്യത്ത് പുതുതായി 33,523 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 4,31,5687 കടന്നു. ബ്രസീലിൽ 24 മണിക്കൂറിൽ 814 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ രാജ്യത്ത് 1,31,210 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിൽ ബ്രസീലിൽ 33,523 പുതിയ കൊവിഡ് രോഗികൾ - corona virus case
ബ്രസീലിലെ ആകെ കൊവിഡ് മരണ നിരക്ക് 1,31,210 ആയി. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 814 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്
24 മണിക്കൂറിൽ ബ്രസീലിൽ 33,523 പുതിയ കൊവിഡ് രോഗികൾ കൂടി
ഒരാഴ്‌ചക്കുള്ളിൽ 6,000ത്തോളം കൊവിഡ് മരണമാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്‌തത്. അതേ സമയം 3.5 മില്യൺ ആളുകൾ രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തി നേടി. കൊവിഡ് മരണ നിരക്കിൽ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌ത അമേരിക്കയിൽ ഇതുവരെ 1,93,500 പേരാണ് മരിച്ചത്.