ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടെ 74,042 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 17,702,630 ആയി ഉയർന്നു. 2,311 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 496,004 ആയി.
ബ്രസീലിൽ 74,042 പേർക്ക് കൂടി കൊവിഡ് - Brazil new covid cases
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ.
ബ്രസീലിലെ കൊവിഡ്
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഒന്നാമത്തെ രാജ്യം യുഎസും മൂന്നാമത്തെ രാജ്യം ഇന്ത്യയുമാണ്. രാജ്യത്ത് ഇതുവരെ 24.1 ദശലക്ഷത്തിലധികം പേർ കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചു.