കൊവിഡ് ഭീതിയില്‍ ബ്രസീല്‍; 42 ലക്ഷം കൊവിഡ് കേസുകളിലേക്ക് - ബ്രസീല്‍ കൊവിഡ്
35,816 കേസുകളും 1075 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു
ബ്രസീലിയ: ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 35,816 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 41,97,889 ആയി ഉയർന്നു. 1075 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ മൊത്തം കൊവിഡ് മരണം 1,28,539 ആയി. ഒരു ദിവസം മുമ്പ് 14,279 കേസുകളും 504 മരണങ്ങളും റിപ്പോർട്ട് ചെയ്‌തതില്‍ നിന്നും വൻ കുതിച്ചു ചാട്ടമാണ് ബ്രസീലില്‍ ഉണ്ടായിരിക്കുന്നത്. കൊവിഡ് കേസുകളില്‍ യുഎസിനും ഇന്ത്യക്ക് ശേഷം മൂന്നാം സ്ഥാനത്താണ് ബ്രസീല്‍. ലോകത്ത് 27.6 മില്ല്യൺ ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്. 8,99,000 കൊവിഡ് മരണങ്ങളും ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു.