ബ്രസീലിയ: ലോകമെങ്ങും കൊവിഡ് പടർന്നു പിടിക്കുന്നതിനിടെ ബ്രസീലിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,459ൽ നിന്ന് 361,884 ആയി ഉയർന്നതായി ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 73,513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,673,507 ആയി ഉയർന്നു.
ബ്രസീലിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു
കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ.
ബ്രസീലിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു
കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. അമേരിക്കയും ഇന്ത്യയുമാണ് കൊവിഡ് ഏറ്റവുമധികം ബാധിച്ച മറ്റ് രാജ്യങ്ങൾ. 2020 മാർച്ചിലാണ് കൊവിഡിനെ ലോകാരോഗ്യ സംഘടന പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 137.87 മില്യൺ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2.96 പേർ കൊവിഡ് ബാധിച്ച് മരിച്ചതായുമാണ് റിപ്പോർട്ടുകൾ.