ബ്രസീലിൽ കൊവിഡ് കേസുകൾ 8,67,000 കടന്നു - ബ്രസീൽ കൊവിഡ് മരണം
രാജ്യത്തെ മരണസംഖ്യ 43,332. രോഗമുക്തി നേടിയവർ 3,88,500.
ബ്രസീലിയ: ബ്രസീലിലെ കൊവിഡ് ബാധിതരുടെ എണ്ണം 8,67,624 ആയി ഉയർന്നു. 43,332 പേരാണ് ഇതുവരെ മരിച്ചത്. 17,110 പുതിയ കൊവിഡ് കേസുകളും 612 മരണങ്ങളുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. 21,704 പുതിയ കേസുകളും 892 മരണങ്ങളുമാണ് ശനിയാഴ്‌ച മാത്രം റിപ്പോർട്ട് ചെയ്‌തത്. ബ്രസീലിലെ കൊവിഡ് മരണനിരക്ക് അഞ്ച് ശതമാനമാണ്. 3,88,500 പേർ ഇതുവരെ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ കൊവിഡ് മരണസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന രണ്ട് രാജ്യങ്ങളിൽ അമേരിക്ക ഒന്നാം സ്ഥാനത്തും ബ്രസീൽ രണ്ടാം സ്ഥാനത്തുമാണ്.