ബ്രസീലില്‍ 24000 പുതിയ കൊവിഡ് കേസുകള്‍; 24 മണിക്കൂറില്‍ അഞ്ഞൂറിലധികം മരണം - കൊവിഡ്
പ്രതിദിന മരണ സംഖ്യ 500 കടന്നു. 24 മണിക്കൂറിലെ കണക്കാണിത്.

ബ്രസീലില്‍ 24000 പുതിയ കെവിഡ് കേസുകള്‍; 500 കടന്ന് മരണം
ബ്രസീല്‍:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന മരണ സംഖ്യ 500 കടന്നു. 24 മണിക്കൂറിലെ കണക്കാണിത്. രാജ്യത്ത് 2419091 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24578 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 555 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ 87004 കടന്നെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ടില്‍ പറയുന്നു.