ബ്രസീലിൽ 24 മണിക്കൂറിനിടെ 38,000ത്തോളം പുതിയ കൊവിഡ് രോഗികൾ - corona virus
ബ്രസീലിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,57,7004 കടന്നു. 64,265 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്
![ബ്രസീലിൽ 24 മണിക്കൂറിനിടെ 38,000ത്തോളം പുതിയ കൊവിഡ് രോഗികൾ ബ്രസിലിയ ബ്രസീൽ കൊവിഡ് രോഗികൾ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,577,004 കടന്നു കൊവിഡ് കോറോണ വൈറസ് ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി Brazil Braziliya covid cases corona virus john hopkins university](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7897746-551-7897746-1593911035838.jpg)
ബ്രസീലിയ: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 37,923 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,091 പേർ കൊവിഡിനെ തുടർന്ന് മരിച്ചെന്നും ബ്രസീലിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,57,7004 കടന്നുവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 64,265 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. വെള്ളിയാഴ്‌ച ബ്രസീലിൽ 42,223 പുതിയ കേസുകളും 1,290 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. അമേരിക്കക്ക് ശേഷം കൂടുതൽ കൊവിഡ് മരണം ബ്രസീലിലാണ് റിപ്പോർട്ട് ചെയ്‌തതെന്നാണ് ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി കണക്കുകൾ വ്യക്തമാക്കുന്നത്.