കേരളം

kerala

ETV Bharat / international

ഫൈസർ, മൊഡേണ വാക്സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം - Moderna

എൻ‌യു‌യു ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനും എൻ‌യു‌യു ലാംഗോൺ സെന്‍ററും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

Both Pfizer  Moderna vaccines effective on B.1.617 COVID-19 strain: US Study  ഫൈസർ, മൊഡേണ വാക്സിനുകൾ B.1.617 വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം  എൻ‌യു‌യു ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിൻ  എൻ‌യു‌യു ലാംഗോൺ സെന്‍റർ  ഫൈസർ  മൊഡേണ  Pfizer  Moderna  COVID-19
Both Pfizer, Moderna vaccines effective on B.1.617 COVID-19 strain: US Study

By

Published : May 19, 2021, 12:38 PM IST

വാഷിങ്ടൺ: ഫൈസറും മൊഡേണയും വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനുകൾ ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ B.1.617 വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം. ഇന്ത്യയിൽ പുതുതായി കണ്ടെത്തിയ SARS-CoV-2 വകഭേദങ്ങളെ ഇരു വാക്സിനുകളും നൽകിയ വ്യക്തികളിലെ ആന്‍റീബോഡികൾ നിർവീര്യമാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. എൻ‌യു‌യു ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനും എൻ‌യു‌യു ലാംഗോൺ സെന്‍ററും ചേർന്ന് ലാബിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ജനങ്ങൾ വാക്സിൻ സ്വീകരിക്കണമെന്നും അത് കുടുംബാങ്ങൾക്ക് രോഗം പകരുന്നത് കുറക്കുമെന്നും പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തെ മന്ദഗതിയിലാക്കുമെന്നും പ്രൊഫസർ നഥാനിയേൽ ആർ ലാൻ‌ഡോ പറയുന്നു.

Also Read: കൊവിഡിന്‍റെ മൂന്നാം വകഭേദം നേപ്പാളിൽ

മറ്റ് രാജ്യങ്ങൾക്ക് നൽകാൻ ആസൂത്രണം ചെയ്തിരുന്ന 60 ദശലക്ഷം ആസ്ട്രാസെനെക്ക വാക്സിനുകൾക്ക് പുറമെ ഫിസർ ഇൻ, മോഡേണ ഇങ്ക്, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളുടെ 20 ദശലക്ഷം ഡോസ് വാക്സിനുകൾ കൂടി കയറ്റുമതി ചെയ്യുമെന്ന് യുഎസ് പ്രസിഡന്‍റ് ബൈഡൻ അറിയിച്ചു. ഇന്ത്യയിൽ ഉടലെടുത്ത കൊറോണ വകഭേദം ബി .1.617 ന്‍റെ ആദ്യ കേസ് ഏപ്രിൽ ആദ്യം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details