ബ്രസീലിയ:കൊവിഡ് 19 മരണവുമായി ബന്ധപ്പെട്ട് ഗവൺമെന്‍റ് പുറത്തുവിട്ട കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ. രാഷ്ട്രീയ താൽപര്യങ്ങളാണ് കണക്കുകൾക്ക് പിന്നിൽ പ്രകടമാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാവോ പോളോ എന്ന സംസ്ഥാനത്ത് നിന്നും വരുന്ന കണക്കുകളിലാണ് വിശ്വസമില്ലാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മരണം; ബ്രസീലിലെ കണക്കുകളിൽ സംശയമെന്ന് പ്രസിഡന്‍റ് - Brazil
സാവോ പോളോ എന്ന സംസ്ഥാനത്ത് നിന്നും വരുന്ന കൊവിഡ് മരണ കണക്കുകളിൽ തനിക്ക് വിശ്വാസമില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ വ്യക്തമാക്കി
![കൊവിഡ് മരണം; ബ്രസീലിലെ കണക്കുകളിൽ സംശയമെന്ന് പ്രസിഡന്റ് കൊവിഡ് മരണം ബ്രസീൽ സാവോ പോളോ Bolsonaro Brazil covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6569638-882-6569638-1585370382723.jpg)
കൊവിഡ് മരണം; ബ്രസീലിലെ കണക്കുകളിൽ സംശയമെന്ന് പ്രസിഡന്റ്
ഫെഡറൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് വ്യാവസായിക കേന്ദ്രമായ സാവോ പോളോയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 92 മരണങ്ങളിൽ 68 മരണങ്ങളാണ് ബ്രസീലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്നാണ് ബോൾസോനാരോ പറയുന്നത്. തെറ്റായ കണക്കുകൾ പുറത്ത് വിട്ടതിന് സാവോ പോളോ ഗവർണർ ജോവ ഡോറിയയെ അദ്ദേഹം കുറ്റപ്പെടുത്തി. സാവോ പോളോയിൽ നിന്നും കൃത്യമായ കണക്കുകൾ വരുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.