ബൊളീവിയയില്‍ പ്രതിഷേധം; സ്വയംപ്രഖ്യാപിത താല്‍ക്കാലിക പ്രസിഡന്‍റായി ജിനെയ്ന്‍ അനസ് - evo morales resigns in bolvia
സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തിനായി തന്‍റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് താല്‍ക്കാലിക പ്രസിഡന്‍റ് ജീനിന്‍ അനസ്.
സൂക്ര: ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറേല്‍സ് രാജിവച്ചതിന് പിന്നാലെ താല്‍ക്കാലിക പ്രസിഡന്‍റായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ എംപി ജിനെയ്ന്‍ അനസ്. ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി അംഗമായ ജിനെയ്ന്‍ അനസ് കഴിഞ്ഞ പത്ത് വര്‍ഷമായി പ്രതിപക്ഷ എംപിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഗുരുതരമായ ക്രമക്കേടുകൾ വ്യക്തമായതിനാല്‍ ഫലം സാധൂകരിക്കാന്‍ കഴിയില്ലെന്ന് അന്താരാഷ്‌ട്ര ഓഡിറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറേല്‍സ് ഞായറാഴ്‌ച രാജിവച്ചത്. തുടര്‍ന്ന് മൊറേല്‍സ് മെക്‌സിക്കോയില്‍ രാഷ്‌ട്രീയ അഭയം തേടി. സുതാര്യമായ പുതിയ തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തിനായി തന്‍റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ജിനെയ്ന്‍ അനസ് വ്യക്തമാക്കി. ഒക്‌ടോബര്‍ ഇരുപതിനാണ് ബോളീവിയയില്‍ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.