ബൊളീവിയ പൊതുതെരഞ്ഞെടുപ്പ് 2020 മെയ് മൂന്നിന് - ബൊളീവിയ പൊതുതെരഞ്ഞെടുപ്പ്
ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷ കക്ഷികൾ ആരോപിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ബൊളീവിയൻ രാഷ്‌ട്രീയം അനിശ്ചിതത്വത്തിലാവുകയും ചെയ്‌തു.
![ബൊളീവിയ പൊതുതെരഞ്ഞെടുപ്പ് 2020 മെയ് മൂന്നിന് Evo Morales General Elections Bolivia Bolivia general elections ബൊളീവിയ ബൊളീവിയ പൊതുതെരഞ്ഞെടുപ്പ് ഇവോ മൊറാലിസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5588775-457-5588775-1578112848188.jpg)
സൂക്ര:ബൊളീവിയയില്‍ പൊതുതെരഞ്ഞെടുപ്പ് 2020 മെയ് മൂന്നിന് നടക്കും. ബൊളീവിയയുടെ മുഖ്യ തെരഞ്ഞെടുപ്പ് കോടതിയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷ കക്ഷികളായ വലതുപക്ഷ പാർട്ടികൾ ആരോപിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതോടെയാണ് ബൊളീവിയൻ രാഷ്‌ട്രീയം അനിശ്ചിതത്വത്തിലായത്. ഇതോടെ പതിനാല് വർഷം പ്രസിഡന്‍റായി അധികാരത്തിലിരുന്ന ഇവോ മൊറാലിസിന് അധികാരമൊഴിഞ്ഞ് മെക്‌സിക്കോയിൽ രാഷ്ട്രീയ അഭയം തേടേണ്ടിവരികയായിരുന്നു.