വാഷിങ്ടണ്‍: മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന് ജെഫ് ബെസോസിന്‍റെ റോക്കറ്റ് കമ്പനിക്ക് സർക്കാർ അനുമതി. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഉൾപ്പെടെ നാല് പേരാണ് ആദ്യഘട്ടത്തിൽ ബഹിരാകാശ പര്യടനം നടത്തുക. ജൂലൈ 20നാണ് വിക്ഷേപണം.
ജെഫ് ബെസോസിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരനും, 82കാരിയായ വാലി ഫങ്കിനും, 28 മില്യൺ ഡോളർ ലേല ജേതാവുമായ ഒലിവർ ഡീമനുമാണ് യാത്രക്കായി ഒരുങ്ങിയിരിക്കുന്നത്. ഇതോടെ സ്വന്തം കമ്പനിയുടെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ വ്യക്തിയാകും ജെഫ്. വിർജിൻ ഗാലക്‌ടിക്ക് കമ്പനി സ്ഥാപകനായ റിച്ചാർഡ് ബ്രാൻസനാണ് ആദ്യമായി ഇത്തരത്തിൽ പര്യടനം നടത്തിയത്. വിർജിൻ ഗാലക്റ്റികിടിക്കിന്‍റേത് പോലെ തന്നെ ബ്ലൂ ഒറിജിൻ യാത്രക്കാരുമായുള്ള ആദ്യ വിക്ഷേപണമാണിത്.