ഉടമസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും ഭീകര പക്ഷിയായ കാസോവരിയെ ലേലം ചെയ്യും. എഴുപത്തഞ്ചുകാരനായ മാര്‍വിന്‍ ഹാജോസിന്‍റെ മരണത്തിന് രണ്ടാഴ്ചക്ക് ശേഷം ശനിയാഴ്ചയാണ് പക്ഷിയെ ലേലത്തിന് വെയ്ക്കുന്നത്. ഫ്ലോറിഡയിലെ അലാചുവായിലുള്ള ഫാമില്‍ കാസോവരിക്കൊപ്പം ഹാജോസ് സംരക്ഷിച്ചിരുന്ന തൊണ്ണൂറോളം മൃഗങ്ങളേയും ലേലം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. തത്തകളും കുരങ്ങുകളും ഉള്‍പ്പെടെയുള്ളവയെ ലേലം നടത്തി ലഭിക്കുന്ന തുക ഹാജോസിന്‍റെ കുടുംബത്തിന് നല്‍കും.
ഉടമസ്ഥനെ കൊലപ്പെടുത്തിയ ഭീകരപക്ഷിയെ ലേലം ചെയ്യും
ഫ്ലോറിഡയിലെ അലാചുവായിലുള്ള ഫാമില്‍ കാസോവരിക്കൊപ്പം മാര്‍വിന്‍ ഹാജോസ് സംരക്ഷിച്ചിരുന്ന തൊണ്ണൂറോളം മൃഗങ്ങളേയും ലേലം ചെയ്യും.
ഏപ്രില്‍ 12 ന് പക്ഷികളെ വളര്‍ത്തിയിരുന്ന കൂട്ടിലേക്ക് വീണ ഹാജോസിനെ പക്ഷികള്‍ ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലോകത്തിലെ ഏറ്റവും ഭീകര പക്ഷിയായി കരുതുന്ന നീല നിറമുള്ള കാസോവരിക്ക് 75 കിലോയോളം ഭാരമുണ്ടാകും. വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇവയുടെ കാലുകള്‍ അപകടകരമാണ്. ഇവയുടെ നീളമുള്ളതും കൂര്‍ത്തതുമായ കാല്‍വിരലുകള്‍ക്ക് കത്തിയോളം മൂര്‍ച്ചയുണ്ട്. മണിക്കൂറില്‍ 31 മൈല്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന കാസോവരി ഓസ്ട്രേലിയയിലും ന്യൂ ഗിനിയയിലുമാണ് കൂടുതലായും കാണപ്പെടുന്നത്.