കേരളം

kerala

ETV Bharat / international

ജോ ബൈഡന്‍റെ ഉപദേഷ്‌ടാവ് സെഡറിക് റിച്ച്മണ്ടിന് കൊവിഡ് - biden's advisor cedric richmond

ബൈഡന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്

ജോ ബൈഡന്‍റെ ഉപദേഷ്‌ടാവ് സെഡറിക് റിച്ച്മണ്ടിന് കൊവിഡ്  സെഡറിക് റിച്ച്മണ്ടിന് കൊവിഡ്  ജോ ബൈഡന്‍റെ ഉപദേഷ്‌ടാവ്  biden's advisor cedric richmond tests positive for coronavirus  biden's advisor cedric richmond tests covid positive  biden's advisor cedric richmond  biden's adviso
ജോ ബൈഡന്‍റെ ഉപദേഷ്‌ടാവ് സെഡറിക് റിച്ച്മണ്ടിന് കൊവിഡ്

By

Published : Dec 18, 2020, 10:01 AM IST

വാഷിങ്‌ടണ്‍: അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ ഉപദേഷ്‌ടാക്കളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. സെഡറിക് റിച്ച്മണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജോ ബൈഡന്‍റെ ഭരണത്തിൽ മുതിർന്ന ഉപദേശകനായി ചുമതലയേൽക്കാനായി കോൺഗ്രസിൽ നിന്ന് രാജി വയ്‌ക്കാനിരിക്കുകയായിരുന്നു അദ്ദേഹം. ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികളായ ജോൺ ഓസോഫ്, റവ. റാഫേൽ വാർണോക് എന്നിവർക്ക് സ്ഥാനാരോഹണം നടത്തിയ റാലിയിൽ പങ്കെടുക്കാനായി അറ്റ്‌ലാന്‍റയിലേക്ക് പോയതിന്‍റെ രണ്ടാം ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 2010 ൽ ബൈഡൻ വൈസ് പ്രസിഡന്‍റായിരുന്നപ്പോഴാണ് സെഡറിക് റിച്ച്മണ്ട് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.

ABOUT THE AUTHOR

...view details