ബ്രസല്‍സ് : കൊവിഡ് ആശങ്ക പൂർണമായി രാജ്യത്തുനിന്ന് ഇല്ലാതായിട്ടില്ലെന്നും ഇനിയും വാക്‌സിൻ സ്വീകരിക്കാത്തവര്‍ ഉടൻ അതിന് തയ്യാറാകണമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. രാജ്യത്ത് കൊവിഡ് മരണസംഖ്യ ആറ് ലക്ഷത്തിലേക്കടുക്കുന്നതിനിടെയാണ് ആഹ്വാനം.
കൊവിഡ് പ്രതിരോധത്തില്‍ നാം ഒരുപാട് മുന്നിലെത്തി. രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. സാമ്പത്തികരംഗം തിരിച്ചുവരവിന്‍റെ പാതയിലാണ്. മരണസംഖ്യ കുത്തനെ കുറഞ്ഞെങ്കിലും, നിരവധി പേർ കൊവിഡ് രോഗികളായി മരിച്ചുവെന്നത് തള്ളിക്കളയാൻ പറ്റുന്ന കാര്യമല്ല - ബൈഡൻ പറഞ്ഞു.
ബ്രസല്‍സില്‍ നാറ്റോ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും പ്രതിദിനം 370 കൊവിഡ് മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
also read:ലോക രാജ്യങ്ങൾക്കായി അമേരിക്ക 500 ദശലക്ഷം വാക്‌സിൻ ഡോസുകൾ വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്