വാഷിംഗ്‌ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രയേൽ പ്രസിഡന്‍റ് റുവെൻ റിവ്‌ലിനും തമ്മിൽ കൂടിക്കാഴ്‌ച നടത്തും. ഈ മാസം 28ന് വൈറ്റ് ഹൗസിൽ വെച്ചാകും ഇരുവരും ചര്‍ച്ച നടത്തുക.
റുവെൻ റിവ്‌ലിന്‍റെ സന്ദർശനം ഇരു രാജ്യങ്ങളിലെയും ജനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു.