കേരളം

kerala

By

Published : Jun 24, 2021, 12:08 PM IST

ETV Bharat / international

കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം ശക്തമാക്കാനൊരുങ്ങി യുഎസ്

കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കാനും ഭരണകൂടം തീരുമാനിച്ചു.

Biden targets law-breaking gun dealers in anti-crime plan  US anti-crime plan  Biden's anti-crime plan  Biden's plan to control crime  US president Joe Biden  Illegal firearms  Arms trafficking  യുഎസ്  ബൈഡൻ ഭരണകൂടം  ആയുധക്കടത്ത്  യുഎസ് അതിക്രമ വാർത്ത
ആക്രമണങ്ങൾക്കെതിരെ നിയമം ശക്തമാക്കാനൊരുങ്ങി യുഎസ്

വാഷിങ്ടൺ: കൊവിഡ് മഹാമാരിയുടെ ആദ്യനാളുകളിൽ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കാനും അനധികൃതമായി തോക്ക് കൈവശം വക്കുന്നവർക്കെതിരെയും അക്രമം അഴിച്ചുവിടുന്നവർക്കെതിരെയും നടപടിയെടുക്കാനും ബൈഡൻ ഭരണകൂടം ഒരുങ്ങുന്നു.

അനധികൃതമായി തോക്കുകൾ വിൽപന നടത്തുന്നവർക്കും ഭരണകൂടം മുന്നറിയിപ്പ് നൽകി. ആയുധക്കടത്ത് നടത്തുന്നത് തടയാനായി സ്‌ട്രൈക്ക് ഫോഴ്‌സ് സ്ഥാപിക്കുക, നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ നടപടികളാണ് ബൈഡൻ ഭരണകൂടം സ്വീകരിക്കാനൊരുങ്ങുന്നത്.

ALSO READ:ഫൈസർ, മൊഡേണ വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ഹൃദയ വീക്കം

ABOUT THE AUTHOR

...view details