വാഷിംഗ്‌ടൺ: ചൈനയുടെ കടന്നു കയറ്റത്തിലും മനുഷ്യാവകാശ ലംഘനത്തിലും ആശങ്ക അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചൈനീസ് പ്രസിഡന്‍റുമായി ടെലിഫോൺ സംഭാഷണം നടത്തുകയും ചെയ്തു.
ചൈനയുടെ കടന്നു കയറ്റത്തിലും മനുഷ്യാവകാശ ലംഘനത്തിലും ആശങ്ക അറിയിച്ച് ജോ ബൈഡൻ
ഹോങ്കോങിലെയും സിൻജിയാങിലെയും മനുഷ്യാവകാശ ലംഘനങ്ങളിലും ജോ ബൈഡൻ ആശങ്ക അറിയിച്ചു.
ചൈനയുടെ സാമ്പത്തിക നടപടികളിലും ഹോങ്കോങിലെയും സിൻജിയാങിലെയും മനുഷ്യാവകാശ ലംഘനങ്ങളിലും ഹോങ്കോങിൽ അടക്കമുള്ള കടന്നു കയറ്റത്തിലും ജോ ബൈഡൻ ആശങ്ക അറിയിച്ചു. അമേരിക്കൻ ജനതയ്‌ക്ക് നന്മയുണ്ടാകുന്ന പ്രവർത്തനങ്ങളിൽ ചൈനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊവിഡ്, ആഗോള ആരോഗ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കൻ ജനതയുടെ സുരക്ഷ, അഭിവൃദ്ധി, ആരോഗ്യം, ജീവിതരീതി എന്നിവയ്‌ക്കാണ് താൻ മുൻഗണന നൽകുന്നതെന്നും തുറന്നതും സ്വതന്ത്രവുമായ ഇന്തോ-പസഫിക് നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും ജോ ബൈഡൻ വ്യക്തമാക്കി. അതോടൊപ്പം ചാന്ദ്ര പുതു വർഷത്തിൽ ചൈനയിലെ ജനങ്ങൾക്ക് ആശംസ നേർന്നതായും ജോ ബൈഡൻ ട്വീറ്റ് ചെയ്തു