കേരളം

kerala

ETV Bharat / international

താലിബാൻ ഭരണം; സജീവ ചര്‍ച്ചയാക്കി ബൈഡനും ബോറിസ് ജോണ്‍സണും

അഫ്‌ഗാനിസ്ഥാന്‍ വിഷയത്തില്‍ പൊതു സമീപനം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്‌ച ജി-7 നേതാക്കളുടെ വെർച്വൽ മീറ്റിങ് വിളിക്കും

അഫ്‌ഗാന്‍ ബൈഡന്‍ ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച വാര്‍ത്ത  ബൈഡന്‍ ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച വാര്‍ത്ത  ബോറിസ് ജോണ്‍സണ്‍ ബൈഡന്‍ ചര്‍ച്ച വാര്‍ത്ത  ബ്രിട്ടീഷ് പ്രധാനമന്ത്രി ബൈഡന്‍ വാര്‍ത്ത  അഫ്‌ഗാനിസ്ഥാന്‍ ജി 7 നേതാക്കള്‍ യോഗം വാര്‍ത്ത  biden speaks with johnson  biden speaks with johnson news'  biden boris johnson news  afghanistan biden boris johnson discussion news
അഫ്‌ഗാന്‍ വിഷയം: ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ബൈഡന്‍

By

Published : Aug 18, 2021, 8:14 AM IST

വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഫോണിലൂടെയായിരുന്നു ലോക നേതാക്കളുടെ ചര്‍ച്ച. താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ബൈഡന്‍ മറ്റൊരു ലോക നേതാവുമായി ചര്‍ച്ച നടത്തുന്നത്.

അഫ്‌ഗാനിസ്ഥാന്‍ വിഷയത്തില്‍ പൊതു സമീപനം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്‌ച ജി-7 നേതാക്കളുടെ വെർച്വൽ മീറ്റിങ് വിളിക്കാന്‍ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. താലിബാന്‍ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ ഭാവിയില്‍ അഫ്‌ഗാനിസ്ഥാന് സഹായവും പിന്തുണയും നല്‍കുന്നതിനെ കുറിച്ച് സഖ്യകക്ഷികളുമായി ഏകോപനം വേണമെന്ന് നേതാക്കൾ സമ്മതിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അഫ്‌ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന സൈനികരുടേയും നയതന്ത്ര ഉദ്യോഗസ്ഥരുടേയും ധൈര്യത്തെയും തൊഴില്‍ പരമായ മികവിനേയും ഇരുവരും അഭിനന്ദിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Read more: താലിബാന് ശക്തമായ താക്കീതുമായി യു.എസ്

For All Latest Updates

ABOUT THE AUTHOR

...view details