വാഷിംഗ്ടൺ: സത്യത്തെ പ്രതിരോധിക്കാനും നുണകളെ പരാജയപ്പെടുത്താനും എല്ലാ അമേരിക്കക്കാർക്കും, പ്രത്യേകിച്ച് രാജ്യത്തിന്റെ നേതാക്കൾക്ക്, കടമയും ഉത്തരവാദിത്തവുമുണ്ടെന്ന് ജോ ബൈഡൻ. ഡൊണാൾഡ് ട്രംപിനെ കുറ്റവിമുക്തനാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അമേരിക്കക്കാരും 'സത്യം സംരക്ഷിക്കണം': ജോ ബൈഡൻ
രാഷ്ട്രം എപ്പോഴും ജാഗരൂകരായിരിക്കണം എന്നും ബൈഡൻ.
എല്ലാ അമേരിക്കക്കാരും 'സത്യം സംരക്ഷിക്കണം': ജോ ബൈഡൻ
അക്രമത്തിനും തീവ്രവാദത്തിനും അമേരിക്കയിൽ സ്ഥാനമില്ലെന്നും ബൈഡൻ പറഞ്ഞു. ക്യാപിറ്റോൾ കലാപത്തിലെ വിചാരണയില്‍ 43 നെതിരെ 57 വോട്ടുകൾക്ക് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏഴ് അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തവരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് ബൈഡൻ പ്രതികരണവുമായി രംഗത്തെത്തിയത്. രാഷ്ട്രം എപ്പോഴും ജാഗരൂകരായിരിക്കണം എന്നും ബൈഡൻ കൂട്ടിചേർത്തു.