വാഷിങ്‌ടണ്‍: അമേരിക്കൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വമ്പന്‍ പ്രഖ്യാപവനുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡൻ. താന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എച്ച്‌വണ്‍ബി വിസ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഓരോ രാജ്യങ്ങള്‍ക്കും അനുവദിച്ചിരിക്കുന്ന ഗ്രീൻ കാര്‍ഡ് ക്വാട്ടയില്‍ മാറ്റം വരുത്തുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. 13 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരായ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ബൈഡന്‍റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും ജേതാക്കളെ നിശ്ചയിക്കുന്നതില്‍ ഇന്ത്യൻ വംശജരുടെ വോട്ടിന് വലിയ പ്രാധാന്യമുണ്ട്.
എച്ച്‌വണ്‍ബി വിസാ സംവിധാനം പരിഷ്‌കരിക്കും; ഇന്ത്യൻ വോട്ട് ലക്ഷ്യമിട്ട് ബൈഡന്‍റെ പ്രഖ്യാപനം
തിരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും ജേതാക്കളെ നിശ്ചയിക്കുന്നതില്‍ ഇന്ത്യൻ വംശജരുടെ വോട്ടിന് വലിയ പ്രാധാന്യമുണ്ട്.
അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് എച്ച്‌വണ്‍ബി വിസ വേണം. എന്നാല്‍ അടുത്തിടെ വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അമേരിക്ക കൊണ്ടുവന്നിരുന്നു. നിരവധി ഇന്ത്യക്കാര്‍ ഇത് മൂലം പ്രതിസന്ധിയിലായിരുന്നു. ഇതിന് പരിഹാരം കാണുന്നതാണ് ബൈഡന്‍റെ പ്രഖ്യാപനം. ഹൗഡി മോദിയടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കാരെ കയ്യിലെടുക്കാൻ ശ്രമിച്ചിരുന്നു. ഭൂരിഭാഗം ഇന്ത്യക്കാരും തനിക്കൊപ്പമാണെന്നും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബൈഡന്‍റെ എതിര്‍സ്ഥാനാര്‍ഥിയായ ട്രംപ് പല വേദികളില്‍ അവകാശപ്പെട്ടിരുന്നു. ഇതിനെ മറികടക്കാനാണ് ജോ ബൈഡന്‍റെ ശ്രമം. ഇന്ത്യൻ വംശജ കമലാ ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ബൈഡൻ നാമനിര്‍ദേശം ചെയ്‌തതും ഇന്തോ- അമേരിക്കൻ വംശജരുടെ വോട്ട് ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ല. അടുത്ത നവംബറിലാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്.