കേരളം

kerala

ETV Bharat / international

യുക്രൈൻ ജനതക്ക് 18 മാസം വരെ യുഎസിൽ തുടരാം; സഹായവുമായി ബൈഡൻ ഭരണകൂടം

താൽകാലിക സംരക്ഷിത സ്റ്റാറ്റസ് എന്ന ഫെഡറൽ പ്രോഗ്രാമിന് കീഴിലാണ് 18 മാസം വരെ രാജ്യത്ത് തുടരാമെന്ന് ബൈഡൻ സർക്കാർ വാഗ്‌ദാനം നൽകിയത്.

Biden offers humanitarian relief to Ukrainians in the US  Biden Ukrainians in the US  russia ukraine war  russia ukrain conflict  യുക്രൈൻ ജനതക്ക് സഹായയുമായി ബൈഡൻ ഭരണകൂടം  യുക്രൈൻ റഷ്യ യുദ്ധം  റഷ്യൻ അധിനിവേശം
യുക്രൈൻ ജനതക്ക് 18 മാസം വരെ യുഎസിൽ തുടരാം; സഹായയുമായി ബൈഡൻ ഭരണകൂടം

By

Published : Mar 4, 2022, 8:35 AM IST

വാഷിങ്ടൺ: യുഎസിലെ യുക്രൈൻ ജനതക്ക് സഹായ വാഗ്‌ദാനവുമായി ബൈഡൻ ഭരണകൂടം. ചൊവ്വാഴ്‌ച മുതൽ യുഎസിലുള്ള യുക്രൈൻ പൗരൻമാർക്ക് താൽകാലിക സംരക്ഷിത സ്റ്റാറ്റസ് എന്ന ഫെഡറൽ പ്രോഗ്രാമിന് കീഴിൽ 18 മാസം വരെ രാജ്യത്ത് തുടരാമെന്ന് ബൈഡൻ സർക്കാർ. യുക്രൈനിലെ റഷ്യൻ സൈനിക നടപടിയുടെ പശ്‌ചാത്തലത്തിലാണ് തീരുമാനമെന്ന് യുഎസ് സർക്കാർ അറിയിച്ചു.

ആക്രമണത്തെ തുടർന്ന് ദശലക്ഷത്തിലധികം ആളുകൾക്കാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നത്. റഷ്യയുടെ പ്രകോപന രഹിതമായ ആക്രമണം യുക്രൈൻ ജനതയെ മറ്റ് രാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാക്കിയെന്ന് ആഭ്യന്തര സുരക്ഷ സെക്രട്ടറി അലജാൻഡ്രോ എൻ. മയോർക്കാസ് പറഞ്ഞു. യുഎസ് സർക്കാരിന്‍റെ തീരുമാനം അമേരിക്കയിലെ 30,000 യുക്രൈൻ പൗരർക്ക് പ്രയോജനപ്പെട്ടേക്കാമെന്ന് മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

യുക്രൈനിയക്കാർക്ക് പദവി നൽകുന്നതിന് സെനറ്റിലെ രണ്ട് പാർട്ടികളിൽ നിന്നുമുള്ള നിയമനിർമാതാക്കളിൽ നിന്ന് ബൈഡൻ ഭരണകൂടത്തിന്മേൽ സമ്മർദ്ദം വർധിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിൽ യുക്രൈൻ ജനങ്ങൾക്കുള്ള പിന്തുണയിൽ നിന്ന് അമേരിക്ക പിന്മാറില്ലെന്ന് വ്യക്തമാക്കുന്നതാണ് ബൈഡന്‍റെ തീരുമാനമെന്ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ ബോബ് മെനെൻഡസ് പറഞ്ഞു.

അഭയാർഥി അഭിഭാഷകരും നടപടിയെ പ്രശംസിച്ച് രംഗത്തെത്തി. യുക്രൈൻ പൗരർക്ക് സഹായം വാഗ്‌ദാനം ചെയ്യണമെന്ന് അഭ്യർഥിച്ച് കഴിഞ്ഞയാഴ്‌ച 177ലധികം സംഘടനകൾ ഒപ്പുവച്ച കത്ത് ഭരണകൂടത്തിന് നൽകിയിരുന്നു. യുക്രൈൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്‍റെ തെളിവാണ് ബൈഡൻ സർക്കാരിന്‍റെ തീരുമാനമെന്ന് ലൂഥറൻ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി സർവീസിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ക്രിഷ് ഒമാര വിഗ്നരാജ പറഞ്ഞു.

Also Read: Russia Ukraine War | കീവില്‍ ഇന്ത്യൻ വിദ്യാർഥിയ്‌ക്ക് വെടിയേറ്റു; ചികിത്സയിലെന്ന് കേന്ദ്രമന്ത്രി വികെ സിങ്

ABOUT THE AUTHOR

...view details