കേരളം

kerala

ETV Bharat / international

പെൻ‌സിൽ‌വാനിയയിലും ജോർജിയയിലും ബൈഡൻ ഒന്നാമത് - ബൈഡൻ

28 വർഷങ്ങൾക്ക് ശേഷമാണ് ജോർജിയയിൽ ഡെേമാക്രാറ്റിക് സ്ഥാനാർഥി മുന്നിൽ എത്തുന്നത്

Pennsylvania, Georgia  us election 2020  Pennsylvania  Georgia  പെൻ‌സിൽ‌വാനിയ  ബൈഡൻ  ജോർജിയ
പെൻ‌സിൽ‌വാനിയയിലും ജോർജിയയിലും ബൈഡൻ ഒന്നാമത്

By

Published : Nov 6, 2020, 9:50 PM IST

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഇലക്ഷനിൽ ജോ ബൈഡൻ പെൻ‌സിൽ‌വാനിയ, ജോർജിയ എന്നിവിടങ്ങളിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പിൻതളളി ഒന്നാമത് എത്തി. ഇതോടെ ബൈഡൻ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ കോളജ് വോട്ടുകളുടെ അടുത്തെത്തി. 28 വർഷങ്ങൾക്ക് ശേഷമാണ് ജോർജിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി മുന്നിൽ എത്തുന്നത്. ബിൽ ക്ലിന്‍റൺ ആയിരുന്നു ഇതിന് മുന്‍പ് ജോർജിയയിൽ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി. പെൻ‌സിൽ‌വാനിയയില്‍ ആകെ 20 ഇലക്ടറൽ കോളജ് വോട്ടുകളും ജോർജിയയില്‍ 16 ഇലക്ടറൽ കോളജ് വോട്ടുകളുമാണുളളത്.

ABOUT THE AUTHOR

...view details