ന്യൂഡൽഹി: ഈ വർഷത്തെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ-കമല ഹാരിസ് കൂട്ടുകെടു വിജയിച്ചാൽ, 2015ലെ പാരിസ് കാലാവസ്ഥാ കരാറിൽ വാഷിംഗ്ടൺ വീണ്ടും പ്രവേശിക്കുന്നത് ലോകം കണ്ടേക്കാം. പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പിന്മാറിയിരിന്നു. അതേസമയം, പാരിസ്ഥിതിക നീതിയുടെയും, കാലാവസ്ഥയുടെയും വക്താക്കളായ ബൈഡെനും കമല ഹാരിസും കാലാവസ്ഥാ ഉടമ്പടിയിൽ അമേരികയെ വീണ്ടും തിരിച്ച് എത്തിച്ചേക്കാം. ഡെമോക്രാറ്റിക് പ്രസിഡന്‍റ് നോമിനി ജോ ബൈഡൻ തന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്തിയായി തെരഞ്ഞെടുത്ത കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനറ്ററായ കമല ഹാരിസ് ന്യൂയോർക്ക് പ്രതിനിധിയായ അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസിനൊപ്പം, ക്ലൈമറ്റ് ഇക്വിറ്റി ആക്റ്റ് (സിഇഎ) ഈ മാസം ആദ്യം അവതരിപ്പിച്ചിരിന്നു.
“കാലാവസ്ഥ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച നയങ്ങള്‍, നിയന്ത്രണം, ഭരണം എന്നിവ പരിഗണിക്കുമ്പോഴെല്ലാം ആ പ്രക്രിയയുടെ ഹൃദയഭാഗത്ത് മുൻനിര സമൂഹങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് യുഎസ് സർക്കാരിന്‍റെ ഉത്തരവാദിത്തം ആയിരിക്കണം. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, മാത്രമല്ല ഗതാഗതം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ, ജോലികൾ, തൊഴിൽ ശക്തി വികസനം എന്നിവയും അതില്‍ ഉള്‍പ്പെടും,” സിഇഎ കരട് പ്രസ്താവന വെളിപ്പെടുത്തുന്നു.
2015 ലെ പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് പിന്മാറാനും കരാറിൽ വീണ്ടും പ്രവേശിക്കാനുള്ള ചർച്ചകൾ ആരംഭിക്കാനുമുള്ള 2017ലെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുമാനത്തിന് ഇത് നേർവിരുദ്ധമാണ് ഇത്. "യുഎസ് അതിന്‍റെ ബിസിനസുകൾക്കും, തൊഴിലാളികൾക്കും ജനങ്ങൾക്കും ന്യായമായ നിബന്ധനകൾ" അംഗീകരിച്ചാല്‍ മാത്രമേ ട്രംപ് സര്‍ക്കാർ കരാറില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിന്നുള്ളൂ. കരാറിൽ നിന്ന് പിന്മാറുന്നതിനിടെ, പാരീസ് കരാർ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും തന്‍റെ രാജ്യത്ത് “സ്ഥിരമായ ഒരു പോരായ്മ” സൃഷ്ടിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരിന്നു. പിൻവാങ്ങല്‍ “അമേരിക്ക ആദ്യം” എന്ന ഔദ്യോഗിക നയത്തിന് അനുസൃതമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാരിസ് ഉടമ്പടി അനുസരിച്ചു 2020 മുതൽ, വികസിത രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 100 ബില്യൺ ഡോളർ വികസ്വര രാജ്യങ്ങള്‍ക്ക് അവരുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റാന്‍ സഹായിക്കുന്നതിനായി ഉറപ്പുവരുത്തണം. കരാർ പ്രകാരം ആഗോള താപനില വർദ്ധന രണ്ട് ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്താന്‍ രാജ്യങ്ങൾ ശ്രമിക്കണം.
കരാർ പ്രകാരം, ഇന്ത്യക്ക് മൂന്ന് പ്രധാന പ്രതിബദ്ധതകളാണ് ഉള്ളത്: 2030 ഓടെ രാജ്യത്തിന്‍റെ 40 ശതമാനം വൈദ്യുതിയും ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുമെന്ന് ഉറപ്പാക്കൽ, 2030 ഓടെ ഹരിതഗൃഹ വാതക തീവ്രത ജിഡിപിയുടെ 2005 ലെതിനേക്കാൾ 33-35 ശതമാനം കുറയ്ക്കുക, 2030 ഓടെ വനത്തിലൂടെയും വൃക്ഷത്തൈകളിലൂടെയും 2.5 മുതൽ മൂന്ന് ബില്ല്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് തുല്യമായ ഒരു ‘കാർബൺ സിങ്ക്’ സൃഷ്ടിക്കുക, എന്നിവയാണ് മൂന്ന് പ്രതിബദ്ധതകൾ.
2015 ലെ കാലാവസ്ഥ കോണ്‍ഫെറെന്‍സില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ടും ചേർന്ന് സൗരോർജ്ജ വിഭവ സമൃദ്ധമായ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റർനാഷണൽ സോളാർ അലയൻസ് (ഐ.എസ്.എ) പൊതുവായ സമീപനത്തിലൂടെ തിരിച്ചറിഞ്ഞ വിടവുകൾ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ചു ഐഎസ്‌എയുടെ ആസ്ഥാനം ഇന്ത്യയിലെ ഗുരുഗ്രാമിലാണ് സ്ഥിതിചെയ്യുന്നത്. 2016-17 മുതൽ 2020-21 വരെ അഞ്ച് വർഷത്തിനിടെ ഒരു കോർപ്പസ് സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവർത്തിച്ചുള്ള ചെലവുകൾക്കുമായി സഖ്യത്തിന് 125 കോടി രൂപയുടെ പിന്തുണ നൽകാൻ ന്യൂഡൽഹി പ്രതിജ്ഞാബദ്ധമാണ്. സൗരോർജ്ജ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കോവിഡ്-19 പാൻഡെമിക് ബാധിച്ചുവെങ്കിലും, അതിന്‍റെ സ്ഥാപിത ശേഷി ജൂൺ 30,2020 വരെ 35 ജിഗാവാട്ടിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ, കമല ഹാരിസ് സിഎഎ അവതരിപ്പിക്കുന്നതോടെ, ബിഡെൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂഡൽഹിക്ക് സന്തോഷവാർത്ത നൽകുന്ന പാരീസ് കരാറിൽ വീണ്ടും ചേരുന്നതിന് അമേരിക്കയെ തിരികെ നയിക്കുമെന്ന് ആണ് നിരീക്ഷകരുടെ അഭിപ്രായാം.