കേരളം

kerala

ETV Bharat / international

കാതറിൻ തായിയെ യുഎസ് വ്യാപാര പ്രതിനിധിയായേക്കും - കാതറിൻ തായിയെ യുഎസ് വ്യാപാര പ്രതിനിധിയായേക്കും

ഹൗസ് വേസ് ആന്‍റ് മീൻസ് കമ്മിറ്റിയിലെ മുഖ്യ വ്യാപാര ഉപദേഷ്ടാവായിരുന്ന തായ് 2017ൽ ഡെമോക്രാറ്റുകളുടെ മുഖ്യ ഉപദേശകയും അന്താരാഷ്ട്ര വ്യാപാര വിഷയങ്ങളിൽ കമ്മിറ്റി ചെയർമാനുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Biden expected to nominate Chinese-American Katherine Tai as US trade rep  Chinese-American Katherine Tai as US trade rep  കാതറിൻ തായിയെ യുഎസ് വ്യാപാര പ്രതിനിധിയായേക്കും  കാതറിൻ തായി
കാതറിൻ തായി

By

Published : Dec 10, 2020, 10:04 AM IST

വാഷിങ്ങ്ടൺ: ചൈനീസ്-അമേരിക്കൻ വ്യാപാര അഭിഭാഷകനായ കാതറിൻ തായിയെ യുഎസ് വ്യാപാര പ്രതിനിധിയാക്കുമെന്ന് റിപ്പോർട്ട്. ഹൗസ് വേസ് ആന്‍റ് മീൻസ് കമ്മിറ്റിയിലെ മുഖ്യ വ്യാപാര ഉപദേഷ്ടാവായിരുന്ന തായ് 2017ൽ ഡെമോക്രാറ്റുകളുടെ മുഖ്യ ഉപദേശകയും അന്താരാഷ്ട്ര വ്യാപാര വിഷയങ്ങളിൽ കമ്മിറ്റി ചെയർമാനുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം രാജ്യത്തെ ആരോഗ്യ മേഖലയിലെ ചില നിയമനങ്ങൾ ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. കാലിഫോർണിയ അറ്റോർണി ജനറലായ സേവ്യർ ബെക്രയെ ആരോഗ്യ-മനുഷ്യ വകുപ്പ് സെക്രട്ടറിയായി നാമനിർദേശം ചെയ്തതായി ബൈഡൻ തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. യുഎസ് സർജൻ ജനറലായി ഗവേഷണ ശാസ്ത്രജ്ഞൻ വിവേക് ​​മൂർത്തിയെയും രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങളെ നയിക്കുന്നതിനായി മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയി തലവനും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ പ്രൊഫസറുമായ റോച്ചൽ വലൻസ്‌കിയെയും തെരഞ്ഞെടുത്തതായും ബൈഡൻ വ്യക്തമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details