വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ തന്‍റെ സ്റ്റേറ്റ് സെക്രട്ടറിയായി ആന്‍റണി ബ്ലിങ്കനെ നാമനിർദേശം ചെയ്യുമെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇൻകമിംഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തെ നയിക്കുന്നത് അദ്ദേഹമായിരിക്കും.
ആന്‍റണി ബ്ലിങ്കൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായേക്കും - ആന്‍റണി ബ്ലിങ്കൻ
ഹിലറി ക്ലിന്‍റൺ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ദേശീയ സുരക്ഷാ സമിതിയിൽ ബ്ലിങ്കൻ സേവനമനുഷ്ഠിച്ചിരുന്നു.
പെന്‍റഗൺ പോളിസി നയങ്ങളിൽ വിദഗ്ധനായ മിഷേൽ ഫ്ലോർനോയെ ദേശീയ സുരക്ഷ സമിതിയിലേക്ക് തെരഞ്ഞെടുത്തേക്കും. ബൈഡന്‍റെ ഉപദേഷ്ടാവായിരുന്ന ജേക്ക് സള്ളിവനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറിമാരായ റെക്സ് ടില്ലേഴ്സണും മൈക്ക് പോംപിയോയും ദേശീയ സുരക്ഷ ഏജൻസിയെ ദുർബലമാക്കിയെന്നുള്ള ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.
ഹാർവാർഡ് യൂണിവേഴ്സിറ്റി, കൊളംബിയ ലോ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയ ബ്ലിങ്കൻ നിരവധി മുതിർന്ന ദേശീയ സുരക്ഷ ഉദ്യോഗസ്ഥരുമായി പ്രവർത്തിച്ചിട്ടുണ്ട്. ഹിലരി ക്ലിന്‍റൺ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ദേശീയ സുരക്ഷ സമിതിയിൽ ബ്ലിങ്കൻ സേവനമനുഷ്ഠിച്ചിരുന്നു. ഒബാമയുടെ ഭരണകാലത്ത് ബ്ലിങ്കൻ, അന്നത്തെ ഉപരാഷ്ട്രപതി ബൈഡന്‍റെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്നു.