അമേരിക്കയുടെ പുനരുജ്ജീവനത്തിന് 1.9 ട്രില്യൺ യുഎസ് ഡോളറിന്‍റെ പദ്ധതിയുമായി ബൈഡൻ - Covid virus
കൊവിഡ് വൈറസിനെ നിയന്ത്രണത്തിലാക്കുകയും സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യുന്നത് വരെ പാഴാക്കാൻ സമയമില്ലെന്നും നിയുക്ത യുഎസ് പ്രസിഡന്‍റ് ട്വിറ്ററില്‍ കുറിച്ചു
വാഷിങ്ടണ്‍: രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും കൊവിഡ് വൈറസിനെ പ്രതിരോധിക്കാനും 1.9 ട്രില്യൺ യുഎസ് ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. കൊവിഡ് വൈറസിനെ നിയന്ത്രണത്തിലാക്കുകയും സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യുന്നത് വരെ പാഴാക്കാൻ സമയമില്ലെന്നും നിയുക്ത യുഎസ് പ്രസിഡന്‍റ് തന്‍റെ ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ജനുവരി 20 നാണ് സത്യപ്രതിജ്ഞ ചെയ്യുക.