വാഷിംഗ്‌ടൺ: യുഎസ് കൊവിഡ് ടാസ്‌ക് ഫോഴ്‌സിൽ മൂന്ന് അംഗങ്ങളെ കൂടി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ പ്രഖ്യാപിച്ചു. ജെയ്‌ൻ ഹോപ്‌കിൻസ്, ഡേവിഡ് ജിൽ ജിം, ഡേവിഡ് മൈക്കിൾസ് എന്നിവരെയാണ് ഡേവിഡ് കെസ്ലർ, മുൻ ഇന്ത്യൻ അമേരിക്കൻ സർജൻ ജനറൽ വിവേക് മൂർത്തി, മാർസെല്ല ന്യൂസ്-സ്മിത്ത് എന്നിവർ ഉൾപ്പെട്ട സംഘത്തിലേക്ക് ചേർത്തിരിക്കുന്നത്. വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനാണ് ടാസ്‌ക് ഫോഴസിന്‍റെ ചുമതല.
ബൈഡന്‍റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിൽ മൂന്ന് പേര്‍ കൂടി - ജോ ബൈഡൻ
വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനാണ് ടാസ്‌ക് ഫോഴസിന്‍റെ ചുമതല.
കൊവിഡ് ടാസ്‌ക് ഫോഴ്‌സിൽ മൂന്ന് അംഗങ്ങളെ കൂടി പ്രഖ്യാപിച്ച് ബൈഡൻ
സിയറ ലിയോണിയൻ കുടിയേറ്റക്കാരനായ ഹോപ്‌കിൻസ് 20 വർഷത്തിലേറെയായി ഒരു ബെഡ്സൈഡ് നഴ്‌സായി ജോലി ചെയ്‌തിട്ടുണ്ട്. അതേസമയം ജിം നവാജോ നാഷണൽ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറാണെന്നും മൈക്കിൾസ്, ജോർജ്ജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ മിൽക്കൺ ഇൻസ്‌റ്റിറ്റൂട്ട് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജിസ്റ്റും പരിസ്ഥിതി, തൊഴിൽ ആരോഗ്യ പ്രൊഫസറുമാണെന്നാണ് റിപ്പോർട്ടുകൾ.