വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ രാജ്യത്തെ ആരോഗ്യ മേഖലയിലെ ചില നിയമനങ്ങൾ പ്രഖ്യാപിച്ചു. കാലിഫോർണിയ അറ്റോർണി ജനറലായ സേവ്യർ ബെക്രയെ ആരോഗ്യ-മനുഷ്യ വകുപ്പ് സെക്രട്ടറിയായി നാമനിർദേശം ചെയ്തതായി ബൈഡൻ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കാലിഫോർണിയയിൽ നിന്നുള്ള ബെക്ര, ആരോഗ്യ-മനുഷ്യ സേവന വകുപ്പിനെ നയിക്കുന്ന ആദ്യത്തെ ലാറ്റിനോ ആയിരിക്കും. ഇവർ കൊവിഡ് വാക്സിനുകളുടെ വിതരണത്തിന് മേൽനോട്ടം വഹിക്കും.
അതേസമയം, യുഎസ് സർജൻ ജനറലായി ഗവേഷണ ശാസ്ത്രജ്ഞൻ വിവേക് മൂർത്തിയെയും രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങളെ നയിക്കുന്നതിനായി മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയി തലവനും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ പ്രൊഫസറുമായ റോച്ചൽ വലൻസ്‌കിയെയും തെരഞ്ഞെടുത്തതായും ബൈഡൻ വ്യക്തമാക്കി.