കേരളം

kerala

ETV Bharat / international

അമിതവണ്ണം വിഷാദത്തിന് കാരണമാകുന്നുവെന്ന് പഠനം

അമിത വണ്ണമുള്ള ആളുകളിൽ വിഷാദം പോലുള്ള മാനസിക അവസ്ഥകൾ ഉണ്ടാകാൻ ശാരീരികവും സാമൂഹികവുമായ ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.

Being overweight might cause depression: Study  അമിതവണ്ണം  വിഷാദം  overweight  depression
അമിതവണ്ണം വിഷാദത്തിന് കാരണമാകുന്നുവെന്ന് പഠനം

By

Published : Aug 22, 2021, 10:56 PM IST

വാഷിങ്ടൺ: അമിതവണ്ണം വിഷാദത്തിന് കാരണമാകുന്നുവെന്നും സാമൂഹികവും ശാരീരികവുമായ ഘടകങ്ങൾ വിഷാദത്തിന് ആക്കം കൂട്ടുന്നുവെന്നും പഠനം. 'ഹ്യൂമൻ മോളിക്യുലാർ ജനറ്റിക്സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ യുകെയിൽ മുതിർന്നവരിൽ നാലിൽ ഒരാൾക്ക് അമിതവണ്ണമുണ്ടെന്നും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വർധിക്കുകയാണെന്നും പറയുന്നു.

അമിതവണ്ണം മൂലം വിവിധ തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഉയർന്ന ശരീരഭാരം എന്തുകൊണ്ടാണ് വിഷാദത്തിന് കാരണമാകുന്നതെന്ന് പഠനം കണ്ടെത്തുന്നു.

യൂണിവേഴ്സിറ്റി ഓഫ് എക്‌സെറ്ററിന്‍റെ നേതൃത്വത്തിലുള്ള അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്‍റെ സഹായത്തോടെ നടത്തിയ ഗവേഷണത്തിൽ യുകെ ബയോബാങ്കിൽ നിന്നുള്ള 145,000ൽ അധികം പേരുടെ ജനിതക വിവരങ്ങൾ ഗവേഷകർ പരിശോധിച്ചു.

അമിതവണ്ണമുള്ളവരിൽ രണ്ട് തരത്തിലുള്ള ആൾക്കാർ ഉണ്ടെന്ന് പഠനം പറയുന്നു. ഒന്നാമത്തെ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് വണ്ണം ഉണ്ടെങ്കിലും ഉപാപചയ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നവരാണെന്നും അവർക്ക് ഉയർന്ന രക്ത സമ്മർദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവർ ഉപാപചയ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തവരും ഉയർന്ന രക്ത സമ്മർദം, ടൈപ്പ് 2 പ്രമേഹം പോലുള്ള അവസ്ഥകൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലുള്ളവരുമാണ്.

അമിത വണ്ണമുള്ള ആളുകളിൽ വിഷാദം പോലുള്ള മാനസിക അവസ്ഥകൾ ഉണ്ടാകാൻ ശാരീരികവും സാമൂഹികവുമായ ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

Also Read: 'റൂമുകളില്‍ സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിച്ചാലും കൊവിഡ് പടരും'; അവബോധവുമായി പഠനഫലം

അമിത വണ്ണവും വിഷാദവും ആഗോള ആരോഗ്യ പ്രശ്നങ്ങളാണെന്നും അതിനുള്ള തെളിവുകൾ പഠനത്തിലൂടെ കണ്ടെത്തിയെന്നും പഠനം നടത്തിയ പ്രധാന ഗവേഷകൻ ജെസ് ഓ ലോഗ്ലിൻ പറയുന്നു.

വിഷാദത്തിന് കാരണം ശാരീരികമാണോ സാമൂഹികമാണോ എന്ന് കണ്ടെത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ കണ്ടെത്താൻ എളുപ്പമാകുമെന്ന് പഠനം പറയുന്നു.

ABOUT THE AUTHOR

...view details