പോർട്ട്ലാൻഡ്:മഞ്ഞിനിടയിൽ കൂടി മരക്കൊമ്പുകൾ ശേഖരിക്കുന്ന രണ്ട് ബീവറുകളുടെ രസകരമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പോർട്ട്‌ലാൻഡിലെ ഒറിഗോൺ മൃഗശാലയിലെ ബീവറുകളാണ് മഞ്ഞ് ആസ്വദിച്ച് മരക്കൊമ്പുകൾ ശേഖരിക്കുന്നത്. ഫിൽബർട്ട്, മേപ്പിൾ എന്നീ പേരുകളിലറിയപ്പെടുന്ന ഈ ബീവറുകൾ ഒറിഗോണിലെ പ്രധാന ആകർഷണമാണ്.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായാണ് ബീവറുകളുടെ ജന്മദേശം. റോഡന്‍റ് വർഗത്തിൽപ്പെടുന്ന ബീവറുകൾ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലുതും വടക്കേ അമേരിക്കയിലെയും യുറേഷ്യയിലെയും ഏറ്റവും വലുതുമായ റോഡന്‍റുകളാണ്.