ലിമ: പെറുവില്‍ കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്. മാര്‍ച്ച് അവസാനവാരമാണ് പെറുവിലെ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച രണ്ട് ഗര്‍ഭിണികള്‍ പ്രസവിച്ചത്. എന്നാല്‍ പരിശോധനയില്‍ കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
അമ്മമാര്‍ കൊവിഡ് പോസിറ്റീവ്; കുഞ്ഞുങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ് - കൊവിഡ് 19
ഗര്‍ഭിണികള്‍ക്ക് മികച്ച പരിചരണം നല്‍കാനായി വിദഗ്‌ധ ഡോക്‌ടര്‍മാരും നഴ്‌സുമാരും അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്
ഗര്‍ഭിണികള്‍ക്ക് മികച്ച പരിചരണം നല്‍കാനായി വിദഗ്‌ധ ഡോക്‌ടര്‍മാരും നഴ്‌സുമാരും അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രസവത്തിന് ശേഷവും കൊവിഡ് ചികില്‍സയ്‌ക്ക് അമ്മമാര്‍ ആശുപത്രിയില്‍ തുടരുകയാണ്. കുഞ്ഞുങ്ങളുടെ രണ്ടാംഘട്ട കൊവിഡ് സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ പെറുവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.