വിയന്ന: ഓസ്ട്രിയയിൽ പത്ത് ദിവസത്തിനിടെയിൽ 1000 കടന്ന് കൊവിഡ് മരണം. നവംബർ 18 മുതൽ 28 വരെ ആയിരത്തോളം കൊവിഡ് രോഗികൾ മരിച്ചെന്ന് ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. 10 ദിവസത്തിനിടെ കൊവിഡ് മരണസംഖ്യ 2,054 ൽ നിന്ന് 3,018 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 132 മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
ഓസ്ട്രിയയിൽ 10 ദിവസത്തിനിടെ 1000 കടന്ന് കൊവിഡ് മരണം - കൊവിഡ് മരണം
10 ദിവസത്തിനിടെ കൊവിഡ് മരണസംഖ്യ 2,054 ൽ നിന്ന് 3,018 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 132 മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
![ഓസ്ട്രിയയിൽ 10 ദിവസത്തിനിടെ 1000 കടന്ന് കൊവിഡ് മരണം Austria records 1 000 COVID-19 related deaths over past 10 days COVID deaths Austria Austria ഓസ്ട്രിയ കൊവിഡ് മരണം ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9697858-513-9697858-1606572061673.jpg)
ഓസ്ട്രിയയിൽ 10 ദിവസത്തിനിടെ 1000 കടന്ന് കൊവിഡ് മരണം
അതേസമയം ഒറ്റ ദിവസത്തിൽ 4,279 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 688 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കൊവിഡ് മരണവും രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ ഓസ്ട്രിയൻ സർക്കാർ കർശനർ സ്റ്റേ-ഹോം നടപടികൾ ആരംഭിച്ചു.