വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ പൊലീസ് വെടിവെപ്പില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ട സംഭവം നരഹത്യയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ റായ്‌ഷാര്‍ഡ് ബ്രൂക്ക്‌സിനെയാണ്(27) അറ്റ്ലാന്‍റയിലെ റെസ്റ്റോറന്‍റിന് മുന്നില്‍ പൊലീസ് വെടിവെച്ചത്. ബ്രൂക്ക്‌സിന്‍റെ മരണ കാരണം അവയവങ്ങളുടെ ക്ഷതവും,രക്തം നഷ്‌ടപ്പെട്ടതും മൂലമാണെന്ന് ഫുള്‍ട്ടണിലെ മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ഇയാളെ വെടിവെച്ച ഗാരറ്റ് റോള്‍ഫിനെ പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. മറ്റൊരു ഉദ്യോഗസ്ഥന്‍ ദേവിന്‍ ബ്രോസനനെ അഡ്‌മിനിസ്ട്രേറ്റീവ് ഡ്യൂട്ടിയിലേക്കും മാറ്റിയിട്ടുണ്ട്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അറ്റ്‌ലാന്‍ഡ പൊലീസ് മേധാവി എറിക്ക ഷീല്‍ഡ് ജോലിയില്‍ നിന്നും ശനിയാഴ്‌ച രാജി വെച്ചിരുന്നു. പ്രതികള്‍ക്കെതിരെയുള്ള നടപടികളില്‍ അടുത്തയാഴ്‌ചയോടെ തീരുമാനമുണ്ടാവുമെന്ന് ഫുള്‍ട്ടണിലെ ജില്ലാ അറ്റോര്‍ണി പോള്‍ ഹോവാര്‍ഡ് അറിയിച്ചു.
യുഎസില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ട സംഭവം നരഹത്യയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് - അറ്റ്ലാന്‍ഡ
അറ്റ്‌ലാന്‍ഡയില്‍ പൊലീസ് വെടിവെപ്പില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ട സംഭവം നരഹത്യയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. റായ്‌ഷാര്‍ഡ് ബ്രൂക്ക്‌സിന്‍റെ മരണം അവയവങ്ങളുടെ ക്ഷതവും,രക്ത നഷ്‌ടവും മൂലമാണെന്ന് ഫുള്‍ട്ടണിലെ മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റെസ്റ്റോറന്‍റിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ട് പൊലീസുമായുണ്ടായ തര്‍ക്കത്തിനിടെയാണ് ഇയാള്‍ വെടിയേറ്റ് മരിക്കുന്നത്. ബ്രൂക്ക്‌സിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന് പൊലീസിന്‍റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ വെടിവെച്ച് വീഴ്‌ത്തിയത്. ഇയാള്‍ പൊലീസിന് നേരെ തോക്ക് ചൂണ്ടുന്നതായി റെസ്റ്റോറന്‍റ് പാര്‍ക്കിംഗ് സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നു. ആശുപത്രിയില്‍ വെച്ചാണ് റായ്‌ഷാര്‍ഡ് ബ്രൂക്ക്‌സ് മരിക്കുന്നത്. മരണത്തില്‍ അറ്റ്ലാന്‍റയിലുടനീളം പ്രതിഷേധമുയര്‍ന്നു. മിനപ്പോളിസില്‍ പൊലീസിന്‍റെ അതിക്രമത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്‍റെ മരണത്തിന് ശേഷമാണ് സമാനമായ മറ്റൊരു ക്രൂരത. ജോര്‍ജ് ഫ്‌ളോയിഡിന്‍റെ വധത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് മറ്റൊരു പൊലീസ് അതിക്രമവും കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.