നിശാ ക്ലബ്ബില്‍ വെടിവെപ്പ്; 12 പേര്‍ക്ക് പരിക്കേറ്റു - നിശാപാര്‍ട്ടി
അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം.
ഗ്രീന്‍വില്ല: സൗത്ത് കരോലിനയിലെ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പുലർച്ചെ 2.30 നാണ് വെടിവെപ്പുണ്ടായത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും വെടിവെപ്പ് തുടരുകയായിരുന്നു. പരിക്കേറ്റവരെ പൊലീസ് വാഹനത്തിലും ആബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലുമായി ആശുപത്രിയിലെത്തിച്ചു. അതേസമയം സംഭവത്തില്‍ പ്രതികൾ അറസ്റ്റിലായോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരുടെ വിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.