സിറിയയിൽ ഭീകരവാദ സംഘടനയായ ഇസ്ളാമിക് സ്റ്റേറ്റിനെ പൂർണമായും തുടച്ചുനീക്കിയെന്ന് വൈറ്റ് ഹൗസ് സ്‌പോക്ക്‌സ് വുമണ്‍ സാറാ സാന്‍ഡേഴ്‌സ്. സൈന്യത്തിന്‍റെ നീക്കങ്ങളെ യുഎസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. സിറിയയിലെ പ്രധാന ഐഎസ് അധിനിവേശ പ്രദേശമായിരുന്ന ബാഗൗസിയിൽ നിന്നും ഐഎസ് ഭീകരവാദ സംഘടനയെ പൂർണമായും ഇല്ലാതാക്കിയെന്നും യുഎസ്.
സിറിയയിൽ നിന്ന് തീവ്രവാദത്തെ തുടച്ചുനീക്കിയെന്ന അവകാശവാദവുമായി അമേരിക്ക - ട്രംപ്
ഐഎസ് അധിനിവേശ പ്രദേശമായിരുന്ന ബാഗൗസിയിൽ നിന്നും ഐഎസ് ഭീകരവാദ സംഘടനയെ പൂർണമായും ഇല്ലാതാക്കിയെന്ന് യുഎസ്. ഐഎസ് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ ഐഎസ്‍ ഭീകരവാദം നിലനിൽക്കുന്നില്ലെന്നും അമേരിക്ക.

സിറിയയിലെ പ്രാദേശിക പ്രദേശമായ ഖിലാഫത്തിൽ ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കിയതായി രണ്ട് ഭൂപടങ്ങള്‍ നിരത്തിയാണ് യുഎസ് അധികൃതർ അഭിപ്രായപ്പെട്ടത്. ഒരുകാലത്ത് ഇസ്ലാമിക് സ്റ്റേറ്റിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ ഐഎസ്‍ ഭീകരവാദം നിലനിൽക്കുന്നില്ലെന്നും സാറാ കൂട്ടിച്ചേർത്തു.
ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് ബാഗൂസില്‍ കഴിഞ്ഞ കുറേ ആഴ്ചകളായി എസ്ഡിഎഫ് പോരാടി വരികയായിരുന്നു. വേണ്ടവർക്ക് കീഴടങ്ങാമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് 3,000ത്തോളം ഐഎസ് ഭീകരർ കീഴടങ്ങിയതായി എസ്ഡിഎഫ് വക്താവ് മുസ്തഫ ബാലി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.