വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധ അതിവേഗം പടരുന്ന അമേരിക്കയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കന്നതിനള്ള പദ്ധതികളുമായി ട്രംപ് ഭരണകൂടം രംഗത്ത് എത്തി. രാജ്യത്ത് ഇതുവരെ 1500 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്തെ 150 രാജ്യങ്ങളെയാണ് മഹാമാരി പിടിച്ചിരിക്കുന്നത്. മഹാമാരിയോട് പോരാടാന്‍ താനും തന്റെ ഭരണകൂടവും രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയച്ചത്. ആര്‍മിയിലെ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ ആശുപത്രികളുടെ നിര്‍മാണം ആരംഭിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. ലോകത്തെ ആകെ കൊവിഡ് മരണം 27000 കടന്നിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര സാമ്പത്തിക പാക്കേജിനാണ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത്. രാജ്യത്തിന്റെ സാമ്പത്തിക, സൈനി, ശാസ്ത്ര, ആരോഗ്യം രംഗങ്ങള്‍ ഒന്നിച്ച് നിന്ന് മഹാമാരിയെ നേരിടുമെന്നും അദ്ദേഹം അറയിച്ചു. ഇതിനിടെ രാജ്യത്ത പ്രമുഖ വെന്റിലേറ്റര്‍ നിര്‍മാതാക്കളായ ജനറല്‍ ഇലക്ട്രിക്‌സ്, ഫിലിപ്‌സ്, മെഡ്‌ട്രോണിക്, ഹാമില്‍ട്ടണ്‍, സോള്‍, റെഡ്‌മെഡ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുമായി ഉടനടി കരാര്‍ ഒപ്പിടും. അതിനിടെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതായി വിമാനങ്ങള്‍ ഉപയോഗിക്കാനും രാജ്യം ലക്ഷ്യം വെക്കന്നുണ്ട്.